ഉറപ്പിച്ചു, കുഞ്ഞാലിമരക്കാരായി മമ്മൂക്ക | filmibeat Malayalam

2017-11-01 951

Mammootty To Play Kunjali Marakkar In Santhosh Sivan's Movie

ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നായകൻ - മമ്മൂട്ടി. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. ഷാജി നടേശനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുംനിന്നു പ്രമുഖതാരങ്ങൾ ചിത്രത്തില്‍ അണിനിരക്കും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. ഇതിൽ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക. . കുഞ്ഞാലി മരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലിമരക്കാരെപ്പറ്റി ഒരു സിനിമ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.